



എന്താണിത്, എന്തിന്, ആർക്കുവേണ്ടി
1. സൺഡേ സ്കൂൾ കാറ്റക്കിസം ടീച്ചേഴ്സിന് മാത്രമായുള്ള സ്ഥലമാണിത്. സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽപ്പെട്ട കത്തോലിക്കർക്ക് മാത്രം.
2. ആഗോള സഭയുടെ അംഗീകാരമുള്ള കത്തോലിക്കാ യുവജന മുന്നേറ്റമായ ജീസസ് യൂത്തിൻ്റെ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്സ് എന്ന മാസികയുടെ നേതൃത്വത്തിലാണിത് പ്രവർത്തിക്കുന്നത്.
3. ഉണ്ണീശോ ക്കളരി മുതൽ 12 -ാം ക്ലാസ്സ് വരെ വേദപാഠം പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരുടെ പരിശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കാനുള്ള പിന്തുണ നല്കുക എന്നതാണിതിൻ്റെ ഉദ്ദേശം.
4. കാറ്റക്കിസം ക്ലാസ്സുകൾ കൂടുതൽ ആകർഷകവും ക്രിയാത്മകവുമാക്കാൻ സഹായിക്കുന്ന മെറ്റീരിയലുകളാണ് പങ്കുവയ്ക്കുക. മലയാളം അറിയില്ലാത്ത ഇംഗ്ലീഷ് അറിയാവുന്നവർക്കും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് മെറ്റീരിയലുകൾ തയ്യാറാക്കിയിരിക്കുന്നത്.
5. വിവിധ ക്ലാസ്സുകളുമായി ബന്ധപ്പെട്ട പുതിയ മെറ്റീരിയലുകൾ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതലായി ചേർക്കുന്നതാണ്.
6. മറ്റ് അദ്ധ്യാപകർക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പങ്കുവയ്ക്കുന്നതിലൂടെ ഈ പേജ് പരിചയപ്പെടുത്താവുന്നതാണ്. https://www.jykairosmedia.org/catechismhelp
7. ഈ പേജിലെ കണ്ടൻ്റുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ തീർച്ചയായും ആവശ്യമുണ്ട്. അത് ജിംസി ബിനുവിൻ്റെ 6282676427 നമ്പറിലേയ്ക്ക് അയച്ചാൽ മതി.
8. ലളിതമായ ഇംഗ്ലീഷിൽ, നിരവധി പ്രവർത്തനങ്ങളും, കാർട്ടൂണുകളുമായി പുറത്തിറഞ്ഞുന്ന മാസികയാണ് കെയ്റോസ് ബഡ്സ്. ഇതുവരെയുള്ള ഡിജിറ്റൽ കോപ്പികൾ ഈ ലിങ്കിൽ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. https://www.jykairosmedia.org/prioreditions
9. വിശ്വാസ പരിശീലനത്തിനും, സ്ക്രീൻ അഡിക്ഷനിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനും സഹായിക്കുന്ന കെയ്റോസ് ബഡ്സിൻ്റെ 10 കോപ്പികളെങ്കിലും വിതരണം ചെയ്യുക എന്ന മിഷൻ പ്രവർത്തനത്തിന് തയ്യാറാണെങ്കിൽ വിശദാംശങ്ങൾക്കായി ജിംസി ബിനുവിന് സന്ദേശമയക്കുക 6282676427.